പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. പക്ഷെ പലരും കരുതുന്നത് ഇവ അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന് പൊതുവെ ആരോഗ്യഗുണങ്ങള്‍ ഏറെയാണെന്നു തന്നെ പറയാം. ചോക്ലേറ്റ് രക്തം കട്ട പിടിക്കുന്നത് തടയാൻ സഹായിക്കും. അതുകൊണ്ടുതന്നെ, ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
കൂടാതെ, ഇതിലെ പോഷകങ്ങള്‍ ബാക്ടീരിയകളെ കൊല്ലുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ സ്‌ട്രോക്ക് തടയുന്നതിന് ഏറെ നല്ലതാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നതിന് ഏറെ സഹായിക്കും.
Read Also : യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനം ബാരിക്കേഡുവച്ച് അടച്ചു: ഡല്‍ഹിയിൽ വൻ പ്രതിഷേധം
ചോക്ലേറ്റിലെ കൊക്കോയില്‍ അടങ്ങിയ പെന്റാമെറിക് പ്രോസയനൈഡിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിന് സഹായിക്കും. ഡാര്‍ക് ചോക്ലേറ്റ് ഡയബെറ്റിസ് സാധ്യത തടയും. ഇന്‍സുലിന്‍ സെന്‍സിറ്റീവിറ്റി വര്‍ദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
തിയോബ്രോമിന്‍ ചോക്ലേറ്റിലെ മറ്റൊരു ഘടകമാണ്. ഇത് കഫ് സിറപ്പിലുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ, ഇത് ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയും. ഇത് ബുദ്ധി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. കൂടാതെ, നല്ല മൂഡ് ലഭിക്കാൻ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ഇതിലെ ഘടകങ്ങള്‍ സന്തോഷം നല്‍കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു.
Post Your Comments