Latest NewsNewsBeauty & StyleLife StyleHealth & Fitness

ചുരുണ്ട മുടി ഭം​ഗിയായി സൂക്ഷിക്കാൻ

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിനു പുറകേയാണ്. എന്നാൽ, കേശസംരക്ഷണത്തിന് ഇത്തരം കെട്ടിച്ചമച്ച അലങ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അവർ പലപ്പോഴും അറിയാതെ പോകുന്നു. ചുരുണ്ട മുടി പലര്‍ക്കും ഉപദ്രവമാണ് ഉണ്ടാക്കുന്നത് എന്നാണ് ധാരണ. എന്നാല്‍, വൃത്തിയായി സൂക്ഷിച്ചാല്‍ ഇത്രയധികം സൗന്ദര്യം നീണ്ടു വളര്‍ന്ന മുടിയില്‍ കണ്ടെടുക്കാന്‍ പ്രയാസമായിരിക്കും. ചുരുണ്ട മുടിയുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Read Also : തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആവണക്കെണ്ണ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും. എന്നാല്‍, മുടിവളര്‍ച്ചയോടൊപ്പം മുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ മതി. ആവണക്കെണ്ണ ദിവസവും മുടിയില്‍ പുരട്ടാം. ഇത് ചുരുണ്ട മുടിയില്‍ ഉണ്ടാകുന്ന കെട്ടുകളും മറ്റും ഇല്ലാതാക്കാനും സഹായിക്കും. കറ്റാര്‍വാഴയും ആവണക്കെണ്ണയും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടാം. മുടിയുടെ ഉള്ളിലുള്ള ഇഴകള്‍ പോലും തിളക്കമുള്ളതാക്കുന്നതാണ്.

മുടിയുടെ തിളക്കവും മിനിസവും ചുരുണ്ട മുടിക്കാര്‍ക്ക് എന്നും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍, കറ്റാര്‍ വാഴ ഇതിന് പരിഹരാമാണ്. ഒരു ടീ സ്പൂണ്‍ കറ്റാര്‍വാഴയില്‍ ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് അല്‍പം തൈരും കടി ചേര്‍ത്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത് മുടിയിലെ മിനുസവും തിളക്കവും നിലനിര്‍ത്തുന്നു.

മുടി കഴുകുക, ചീകുക എന്നതൊക്കെ വലിയ പ്രശ്നമാണ് ചുരുണ്ട മുടിക്കാര്‍ക്ക്. എന്നാല്‍, ഇനി ഇത്തരം പ്രശ്നങ്ങളെ ചെമ്പരത്തി കൊണ്ട് നമുക്ക് ഇല്ലാതാക്കാം. ചെമ്പരത്തിയും കറ്റാര്‍ വാഴയും ഇട്ട് മുടി കഴുകുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button