
തിരുവനന്തപുരം: കേരളത്തിലെ പ്രധാന റാംസർ സൈറ്റുകളിലൊന്നായ അഷ്ടമുടിക്കായലിലെ ജലത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച കമ്മിറ്റി ജൂൺ 22ന് രാവിലെ 10 ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
യോഗശേഷം അഷ്ടമുടിക്കായലിൽ കൂടുതൽ മാലിന്യനിക്ഷേപം ഉള്ളതായി പറയപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് എതിർവശവും കരീപ്പുഴ ചണ്ടി ഡിപ്പോയ്ക്ക് സമീപവും അനുബന്ധ പ്രദേശങ്ങളും സന്ദർശിക്കുന്നതും ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച് കമ്മിറ്റി നിവേദനങ്ങൾ സ്വീകരിക്കും.
Post Your Comments