Latest NewsNewsLife Style

സാത്വിക ഡയറ്റിലൂടെ ആരോഗ്യം നേടാം

 

 

നിങ്ങൾക്ക് ആരോഗ്യപ്രദമായ ശരീരവും ശാന്തമായ മനസ്സും കൈവരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ധൈര്യമായി പിന്തുടരാവുന്ന ഏറ്റവും നല്ല ഭക്ഷണക്രമമാണ് സാത്വിക ഡയറ്റ് അഥവാ യോഗാ ഡയറ്റ്. ഈ യോഗിക് ഡയറ്റിന്റെ ശക്തി വർദ്ധിപ്പിക്കുവാൻ ഇതോടൊപ്പം യോഗയും ധ്യാനവും കൃത്യമായി പരിശീലിക്കുക. ശരീരത്തിന്റെ വണ്ണം കുറയ്ക്കുവാനും കൊഴുപ്പകറ്റുവാനും ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉത്തമം പരിഹാരം കൂടിയാണിത്. അതിനാൽ, സാത്വികമായ ഈ ജീവിതശൈലി പിന്തുടർന്ന് നോക്കൂ, നിങ്ങൾക്ക് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വരില്ല!
മത്സ്യ മാംസാദികൾ, ഊർജ്ജം വർദ്ധിപ്പിക്കുന്ന സവാള, വെളുത്തുള്ളി, ചില തരം പയർവർഗ്ഗങ്ങൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള തരം ഭക്ഷണക്രമമാണ് യോഗാ ഡയറ്റ് എന്നുള്ള വിളിപ്പേരിൽ അറിയപ്പെടുന്ന സാത്വിക ഡയറ്റ്. പൂർണ്ണമായും പ്രകൃതിദത്തവും, ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നതുമായ ഭക്ഷ്യ വിഭവങ്ങൾ മിതമായ അളവിൽ കഴിക്കുക എന്നതാണ് ഈ ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

മത്സ്യ മാംസാദികൾ ഒഴിവാക്കിയും, എന്നാൽ, പാലുൽപ്പന്നങ്ങളും തേനും ഉൾപ്പെടുത്തിക്കൊണ്ടുമുള്ള ഒരു ‘ലാക്ടോ വെജിറ്റേറിയൻ’ ഡയറ്റാണിത്. ആയുർവേദ പ്രകാരം ‘സത്വ ഗുണം’ ഉൾക്കൊള്ളുന്ന ഈ ഭക്ഷണക്രമം നമ്മുടെ ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നു.

യോഗിക് ഡയറ്റ് അഥവാ സാത്വിക ഡയറ്റിലൂടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയ്ക്ക് പല തരത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുന്നു. അവയിൽ ചിലത് ഇതാ;

യോഗിക് ഡയറ്റ് പ്രകാരം നാരങ്ങ പിഴിഞ്ഞ് ചേർത്ത ഒരു ഗ്ലാസ്സ് ചൂട് വെള്ളം കുടിച്ചുകൊണ്ടാണ് നമ്മുടെ ദിവസം ആരംഭിക്കേണ്ടത്. ഇത് ദുഷിപ്പുകളെ നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കുവാൻ നമ്മെ സഹായിക്കുന്നു. ദുഷിപ്പുകൾ അകലുന്നതിലൂടെ ശരീരാവയവങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കുവാനും, അതിലൂടെ രോഗങ്ങളിലും നിന്നും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും ശരീരത്തെ സംരക്ഷിച്ച് നിർത്തുവാനും സാധിക്കുന്നു.

ഭക്ഷണം മിതമായ അളവിൽ കഴിക്കണം എന്ന തത്വം പിന്തുടരുന്നതിനാൽ, ശരീരത്തിലെ കൊഴുപ്പ് അകറ്റി ശരീരഭാരം കുറയ്ക്കുവാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഏറ്റവും ഉത്തമമാണ് യോഗാ ഡയറ്റ്. ഇത് പിന്തുടരുന്നതോടൊപ്പം കുറച്ച് യോഗയും പ്രണായാമവും മറ്റ് ശാരീരിക വ്യായാമങ്ങളും ചെയ്യുകയാണെങ്കിൽ, അത് നിങ്ങളെ രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നതാണ്.

ഇലക്കറികൾ, പഴങ്ങൾ, മുളപ്പിച്ച പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട സാത്വിക ഡയറ്റിൽ ശരീരത്തിന് ചൂട് വർദ്ധിപ്പിക്കുന്ന മാംസം, മത്സ്യം, സവാള, വെളുത്തുള്ളി തുടങ്ങിയവ ഉൾപ്പെട്ടിട്ടില്ല. അതിനാൽ, തന്നെ ഇത് നമ്മുടെ ദഹനപ്രക്രിയ എളുപ്പത്തിലാക്കുകയും, ആമാശയം, ചർമ്മം തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സാത്വിക ഭക്ഷണങ്ങളിൽ നെയ്യ്, വെളിച്ചെണ്ണ, മുളപ്പിച്ച വിത്തുകൾ എന്നിവ ഉൾപ്പെടുന്നു. ഇവ നമ്മുടെ വിഭവങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുകയും, അതിലുപരിയായി ഇതിൽ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും സഹായിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button