KeralaLatest NewsNews

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി

 

കോട്ടയം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജീവിത സാഹചര്യങ്ങളാല്‍ നാടുവിട്ട് കേരളത്തില്‍ ജോലിയ്‌ക്കെത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ള കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ പഞ്ഞു. കോട്ടയം എം.ടി സെമിനാരി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സബ് ജഡ്ജ് എസ്. സുധീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ബാലവേലയ്ക്ക് അടിമപ്പെടുന്ന കുട്ടികള്‍ക്ക് സാമൂഹിക പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിലെ സന്ദേശ മെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. ചൈല്‍ഡ് ലൈനിന്റെയും ബാലവേലയെ പ്രതിരോധിക്കുന്ന മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടേയും ഫോണ്‍ നമ്പര്‍ ഉള്‍കൊള്ളിച്ച് കൊണ്ടുള്ള വിസിബിലിറ്റി ബോര്‍ഡ് ജില്ലാ കളക്ടര്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മോന്‍സി ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു.

ചൈല്‍ഡ് ലൈനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോ. ഐപ്പ് വര്‍ഗീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ്. മല്ലിക, ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി. വിനോദ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എ.ജെ ജിബിന്‍, എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി തോമസ്, ചൈല്‍ഡ് ലൈന്‍ കൊളാബ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. അരുണ്‍ കുമാര്‍ വിഷയാവതരണം നടത്തി.

shortlink

Post Your Comments


Back to top button