Latest NewsIndiaNewsCrime

സ്ത്രീധനമായി ചോദിച്ച കാർ കിട്ടിയില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം കെട്ടിത്തൂക്കി

സേലം: സ്ത്രീധനമായി ചോദിച്ച കാർ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീയ (26) ആണ് മരിച്ചത്. സംഭവത്തിൽ ധനശ്രീയയുടെ ഭർത്താവ് കീർത്തിരാജിനെ (31) പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. സുരമംഗലം പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയാക്കി വരുത്തി തീർക്കാനും യുവാവ് ശ്രമിച്ചു.

മൂന്ന് വർഷം മുൻപാണ് സേലം റെഡ്‌ഡിപ്പട്ടി സ്വദേശിയായ കീർത്തിരാജ് ധനശ്രീയയെ വിവാഹം ചെയ്തത്. അടുത്തിടെയാണ് കുടുംബവീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് ഇവർ മാറി താമസിച്ചത്. ഇതിനുശേഷമാണ് സ്ത്രീധനത്തെ ചൊല്ലി വഴക്ക് ആരംഭിച്ചത്. കാറും കൂടുതല്‍ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ പീഡനം.

Also Read:മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം, സുരക്ഷ ശരിയായ തീരുമാനം: കോടിയേരി

കഴിഞ്ഞ ദിവസം ധന്യ മരിച്ചുവെന്ന് യുവതിയുടെ മാതാപിതാക്കളെ വിളിച്ച് യുവാവ് പറഞ്ഞു. ആത്മഹത്യ ചെയ്‌തെന്നായിരുന്നു പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ധനശ്രീയയുടെ തലയിലെ മുറിവ് ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ തലയ്ക്കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരണമായതോടെ, യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നുളള ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.

‘ഇരുവരും തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. പത്ത് ദിവസം മുൻപ് വഴക്കുണ്ടായതിനെ തുടർന്ന് ധനശ്രീയ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി. പിന്നീട് കീർത്തിരാജ് യുവതിയെ അനുനയിപ്പിച്ച് മടക്കികൊണ്ടുവരികയായിരുന്നു. എന്നാൽ, വീട്ടിൽ എത്തിയതിന് ശേഷവും വഴക്ക് വീണ്ടും വഴക്ക് തുടരുകയായിരുന്നു. അതിനിടെയാണ് ഇയാൾ ബാറ്റ് കൊണ്ട് യുവതിയെ അടിച്ചുവീഴ്ത്തിയത്. ബാറ്റുകൊണ്ടുള്ള അടിയിൽ മരിച്ചുവീണ യുവതിയുടെ കഴുത്തിൽ കയർ കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണ് ഇയാൾ അയൽവാസികളെ വിവരമറിയിച്ചത്’, പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button