പുതിയ അപ്ഡേഷനുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ ക്രോം. മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗിച്ച് കൊണ്ടാണ് പുതിയ മാറ്റങ്ങൾ ഗൂഗിൾ ക്രോം അവതരിപ്പിക്കുന്നത്. മൗണ്ടൻ വ്യൂവിന്റെ റിപ്പോർട്ടുകൾ പ്രകാരം, പുതിയ മാറ്റങ്ങൾ എത്തുന്നതോടെ അംഗീകാരമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഓട്ടോമാറ്റിക്കായി സൈലന്റാകും. കൂടാതെ, വെബ് നോട്ടിഫിക്കേഷനുമായി ഉപയോക്താക്കൾ ഇടപഴകുന്ന രീതി അനുസരിച്ച് ഇഷ്ടപ്പെട്ട വെബ്സൈറ്റുകളിൽ നിന്ന് അറിയിപ്പുകൾ ലഭിക്കാൻ സഹായിക്കും.
മെഷീൻ ലേർണിംഗിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതിനാൽ സ്പാം മെയിലുകൾ ഫിൽറ്റർ ചെയ്യാൻ കഴിയും. ഗൂഗിൾ ക്രോമിന്റെ അടുത്ത പതിപ്പിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കുന്നത്. പുതിയ മോഡലിൽ അപകടകരമായ സൈറ്റുകളെ തിരിച്ചറിയാനും ഫിഷിംഗ് അറ്റാക്കുകളെ തടയാനുള്ള സംവിധാനമുണ്ട്.
Also Read: മഴക്കാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
Post Your Comments