Latest NewsKeralaNews

ഗൂഢാലോചന കേസ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന സുരേഷ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത മതനിന്ദ കേസിൽ മുൻകൂർ ജാമ്യത്തിനായി അഡ്വ. കൃഷ്ണരാജും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

തിരുവനന്തപുരം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യവും സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ഉന്നയിക്കും.

‘ഗൂഡാലോചന കേസിൽ തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണം. ഗൂഢാലോചന നടത്തിയത് താനല്ല, ജലീലും കൂട്ടരുമാണ്. രഹസ്യമൊഴിയിൽ ജലീലിനെതിരെ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തും’- സ്വപ്ന വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പാലക്കാട് നിന്നും കൊച്ചിയിലെത്തിയ സ്വപ്ന കഴിഞ്ഞദിവസം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് വ്യക്തമാക്കിയിരുന്നു.

Read Also: പൊറ്റ പിടിച്ച വ്രണങ്ങൾ, ചെള്ളുപനി ചില്ലറക്കാരനല്ല: ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്

അതേസമയം, സംരക്ഷണത്തിന് താൻ തന്നെ ആളുകളെ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും, പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത മതനിന്ദ കേസിൽ മുൻകൂർ ജാമ്യത്തിനായി അഡ്വ. കൃഷ്ണരാജും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button