KeralaLatest News

കണ്ണൂരിൽ കളി മാറുന്നു: പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ സിപിഎമ്മുകാർ തെരുവിൽ

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‌യു പ്രവർത്തകരെ കൈകാര്യം ചെയ്ത് സിപിഎം പ്രവർത്തകർ. മുഖ്യമന്ത്രി കടന്നു പോകുന്ന വഴിയിൽ കറുത്ത ബാഗ് ഉയർത്തി കാട്ടിയ കെഎസ്‌യു പ്രവർത്തകരെ സിപിഎം പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടാതെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവർക്ക് നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു.

അതേസമയം, മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ശക്തമായ സുരക്ഷാ സന്നാഹമാണ് കണ്ണൂരിൽ പോലീസ് ഒരുക്കിയിട്ടുള്ളത്. റേഞ്ച് ഐജി രാഹുൽ ആർ.നായരുടെയും ജില്ലാ പോലീസ് മേധാവി ഇളങ്കോവന്റെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്ന തളിപ്പറമ്പ് കിലയിലേക്കുള്ള വഴിയിൽ ഉടനീളം ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം: ജലപീരങ്കി പ്രയോഗിച്ചു

ഏഴുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിലെ ഇടറോഡുകളെല്ലാം പോലീസ് അടച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഗസ്റ്റ്ഹൗസിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി 3 മണിയോടെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button