ന്യൂഡൽഹി: നൂപൂർ ശർമയുടെ പരാമർശത്തിൽ പ്രതികരണവുമായി എം.എസ്.എഫ് ദേശീയ കമ്മിറ്റി. രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും മുസ്‌ലിം ജീവിതങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിയുന്നത് നിർത്തണമെന്നും എം.എസ്.എഫ് വ്യക്തമാക്കി. ബി.ജെ.പി വക്താക്കളായിരുന്ന നൂപൂർ ശർമയും നവീൻ ജിൻഡാലുമാണ് പ്രവാചക നിന്ദ നടത്തി വിവാദം തുടങ്ങിയതെന്നും എന്നാൽ അതിനെതിരെ പ്രതിഷേധിക്കുന്നവരെയാണ് സർക്കാർ പിടികൂടുന്നതെന്നും എം.എസ്.എഫ് ഫേസ്ബുക്ക് പേജിലൂടെ വിമർശിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ഭരണകൂടാഭിമുഖ്യത്തിൽ നടക്കുന്ന ഈ വേട്ടയെ സംഘടന അപലപിക്കുന്നു. ഇതിനെതിരെ സാധ്യമായ പ്രതിഷേധം നടത്തും. സാമ്പത്തിക, നിയമ സഹായങ്ങൾ ഇരകൾക്ക് നൽകും. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ സാമൂഹ്യ വിരുദ്ധരെന്ന് മുദ്രകുത്തി എന്ത് നടപടിക്കും വിധേയരാക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് അനുമതി നൽകിയിരിക്കുകയാണ്.
Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം
പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനത്തെ മുസ്‌ലിംകളുടെ വീടും വസ്തുക്കളും ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയാണ്. വിദ്യാർത്ഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീടും ഇത്തരത്തിൽ തകർത്തിരിക്കുകയാണ്. ഇത്തരം നടപടികളിലൂടെ സർക്കാർ മാനുഷിക, ഭരണഘടനാ മൂല്യങ്ങൾ തകർക്കുകയാണ്.
Post Your Comments