ശ്രീധര്‍മ്മ ശാസ്താവിന്റെ കേശം മുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്‌തോത്രമാണ് ശ്രീധര്‍മ്മ ശാസ്തൃ സ്തുതിദശകം. ശ്രീധര്‍മ്മ ശാസ്തൃ കേശാദിപാദാന്ത വര്‍ണ്ണനാസ്‌തോത്രം എന്നും ഇത് അറിയപ്പെടുന്നു. ശ്രീശങ്കരാചാര്യ സ്വാമികളാണ് ഈ സ്‌തോത്രം രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ആശാനുരൂപഫലദംചരണാരവിന്ദ
ഭാജാമപാരകരുണാര്‍ണ്ണവ പൂര്‍ണ്ണചന്ദ്രം
നാശായസര്‍വ്വവിപദാമപി നൗമി നിത്യ
മീശാനകേശവഭവം ഭുവനൈകനാഥം
പിഞ്ഛാവലീവലയിതാകലിതപ്രസൂന
സഞ്ജാതകാന്തിഭരഭാസുരകേശഭാരം
ശിഞ്ജാനമഞ്ജുമണിഭൂഷിതരഞ്ജിതാംഗം
ചന്ദ്രാവതംസഹരിനന്ദനമാശ്രയാമി
ആലോലനീലലളിതാളകഹാരരമ്യ
മാകമ്രനാസമരുണാധരമായതാക്ഷം
ആലംബനം ത്രിജഗതാം പ്രമഥാധിനാഥ
മാനമ്രലോകഹരിനന്ദനമാശ്രയാമി
കര്‍ണ്ണാവലംബിമണികുണ്ഡലഭാസമാന
ഗണ്ഡസ്ഥലംസമുദിതാനനപുണ്ഡരീകം
അര്‍ണ്ണോജനാഭഹരയോരിവമൂര്‍ത്തിമന്തം
പുണ്യാതിരേകമിഹ ഭൂതപതിം നമാമി
ഉദ്ദണ്ഡചാരുഭുജദണ്ഡയുഗാഗ്രസംസ്ഥ
കോദണ്ഡബാണമഹിതാന്തമതാന്തവീര്യം
ഉദ്യത്പ്രഭാപടലദീപ്രമദ്രഭസാരം
നിത്യം പ്രഭാപതിമഹം പ്രണതോ ഭജാമി
മാലേയപങ്കസമലംകൃതഭാസമാന
ദോരന്തരാളതരളാമലഹാരജാലം
നീലാതിനിര്‍മ്മലദുകൂലധരംമുകുന്ദ
കാലാന്തകപ്രതിനിധിം പ്രണതോസ്മി നിത്യം
യത്പാദപങ്കജയുഗംമുനയോപ്യജസ്രം
ഭക്ത്യാ ഭജന്തി ഭവരോഗനിവാരണായ
പുത്രം പുരാന്തകമുരാന്തകയോരുദാരം
നിത്യം നമാമ്യഹമമിത്രകുലാന്തകംതം
കാന്തംകളായകുസുമദ്യുതിലോഭനീയ
കാന്തിപ്രവാഹവിലസത്കമനീയരൂപം
കാന്താതനൂജസഹിതം നിഖിലാമയൗഘ
ശാന്തിപ്രദം പ്രമഥനാഥമഹം നമാമി
ഭൂതേശ! ഭൂരികരുണാമൃതപൂരപൂര്‍ണ്ണ
വാരാന്നിധേവരദ! ഭക്തജനൈകബന്‌ധോ!
പായാദ് ഭവാന്‍ പ്രണതമേനമപാരഘോര
സംസാരഭീതമിഹമാമഖിലാമയേഭ്യഃ
ഹേ ഭൂതനാഥ ഭഗവന്‍ ഭവദീയചാരു
പാദാംബുജേ ഭവതു ഭക്തിരചഞ്ചലാ മേ
നാഥായസര്‍വ്വജഗതാം ഭജതാം ഭവാബ്ധി
പോതായ നിത്യമഖിലാംഗഭുവേ നമസ്‌തേ
Post Your Comments