Latest NewsIndiaNews

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം

ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് മമതയുടെ നേതൃത്വത്തിലെ യോഗം.

കൊൽക്കത്ത: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുകൂട്ടുന്ന കാര്യത്തിൽ തർക്കമായത്. സോണിയ ഗാന്ധി പങ്കെടുത്താൽ തെറ്റായ സന്ദേശമായിരിക്കും രൂപപ്പെടുകയെന്നും അത് തെരെഞ്ഞടുപ്പിൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ അറിയിച്ചു. സോണിയ ഗാന്ധിയെ കണ്ട് നേതാക്കൾ നിലപാട് അറിയിച്ചു. പതിനഞ്ചാം തീയതിയാണ് മമത വിളിച്ച യോഗം നടക്കുക.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് മമതയുടെ നേതൃത്വത്തിലെ യോഗം. എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാർക്കും മമത കത്തയച്ചിട്ടുണ്ട്. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിവർക്കാണ് കത്ത്. ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button