തിരുവനന്തപുരം: ലോക കേരള സഭയിൽ അനധികൃതമായി സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നുവെന്ന പരാതിയുമായി ചെറിയാൻ ഫിലിപ്പ്. രൂപീകരണം മുതല്‍ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളതെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ മുഖേനയാണ് പല പ്രാഞ്ചിയേട്ടന്മാര്‍ക്കും അംഗത്വം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also Read:പല്ല് പുളിപ്പ് അകറ്റാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം!
സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചാണ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്. അംഗത്വ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥസമിതി ഒരു നോക്കുകുത്തി മാത്രമാണ്. അംഗത്വപട്ടിക എപ്പോഴും തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സഭാംഗങ്ങളില്‍ പ്രാമുഖ്യം വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ധനാഢ്യരായ ബിസിനസുകാര്‍ക്കാണ്. സംഖ്യാബലമുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്. സിപിഎം അനുകൂല സംഘടനകളുടെ ഭാരവാഹികളെല്ലാം ലോക കേരള സഭയിലുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികള്‍ നാമമാത്രമാണ്. ലോക കേരള സഭ സിപിഎമ്മിന് പണപ്പിരിവിനുള്ള ഒരു പ്രധാന ആയുധമാണ്’, അദ്ദേഹം വ്യക്തമാക്കി.
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഭാംഗങ്ങള്‍ മുഖേനയാണ് കേരളത്തിന് പുറത്ത് വന്‍തോതില്‍ ധനസമാഹരണം നടത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാവുകയും വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്ത കളങ്കിതരാണ് മൂന്നാം ലോക കേരള സഭയുടെ മുഖ്യസംഘാടകര്‍. ഒന്നും രണ്ടും ലോക കേരള സഭയുടെ തീരുമാനങ്ങളെല്ലാം കോള്‍ഡ് സ്റ്റോറേജിലാണ്. പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസന പദ്ധതികള്‍, തിരിച്ചു വരുന്നവരുടെ പുനരധിവാസം, പ്രവാസി ക്ഷേമ പദ്ധതികള്‍ എന്നിവയൊന്നും നടപ്പിലാക്കിയിട്ടില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments