![](/wp-content/uploads/2022/06/b4d93eec-9e8c-4a3a-8173-fcb3ddfe12c8-1.jpg)
ആലപ്പുഴ: ആലപ്പുഴ പൂങ്കാവിൽ തനിച്ച് താമസിച്ചിരുന്ന യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പുതുപ്പറമ്പിൽ ക്രിസ്റ്റി വർഗീസിനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനു സമീപം രക്തം തളം കെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കു പിന്നിൽ മുറിവുകളുണ്ട്. അമ്മയുടെ മരണത്തെ തുടര്‍ന്ന് ഏറെക്കാലമായി ക്രിസ്റ്റി തനിച്ചാണ് താമസിച്ചിരുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments