
കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ച പെൺകുട്ടിയുടെ തുടർ ശസ്ത്രക്രിയകൾ ഇന്ന് ഉണ്ടായേക്കും. ഇതുവരെയും പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബിരുദ വിദ്യാർത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്റര്‍ ചികിത്സയിൽ നിരീക്ഷണത്തിലാണ്.
അതേസമയം, നാദാപുരം പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്നാസിനെ റിമാൻഡ് ചെയ്തു. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ഇയാൾ പോലീസിന് മൊഴി നല്‍കിയത്.
വ്യാഴാഴ്ച്ചയാണ് നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ റഫ്നാസ് വെട്ടിപ്പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും.
Post Your Comments