പോഷക സമ്പന്നമാണ് പപ്പായ ഇല. എന്നാൽ, ഇതേ കുറിച്ചു ആർക്കും അറിയില്ല എന്നതാണ് സത്യം. വിറ്റാമിൻ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയൺ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആന്റി മലേറിയൽ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്.
അതിനാൽ തന്നെ, പപ്പായ ഇല കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. കൂടാതെ, ഇതിൽ അമിലേസ്, കൈമോപാപ്പെയ്ൻ, പ്രോട്ടിയേസ്, പാപ്പെയ്ൻ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടു തന്നെ, ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്.
എന്നാൽ, പപ്പായ ഇലയിൽ അടങ്ങിരിക്കുന്ന ചിമോപാപിൻ, പാപിൻ എന്നി രണ്ട് എൻസൈമുകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണമാകുന്നതായി പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, ആസ്ത്മ പോലുള്ള അസുഖങ്ങളെ പടിക്ക് പുറത്താക്കാനും പപ്പായ ഇലയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്.
മലബന്ധം മുതൽ വയർ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും പപ്പായ ഇല നീര് പ്രതിവിധിയാണ്. പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള കാർപ്പെയിൻ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. പപ്പായയുടെ ഇലയിൽ അടങ്ങിയിട്ടുള്ള ആകടോജെനിൻ എന്ന വസ്തു ക്യാൻസറിനെ പ്രതിരോധിയ്ക്കുന്നതിൽ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റിൽ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Post Your Comments