ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായ്തിന് പിന്നില്‍. ഇഞ്ചി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല എന്ന് പറയാം. ഇപ്പോഴിതാ ഇഞ്ചി ദിനവും ആഹാര രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ക്യാന്‍സറിനെ ഭയക്കേണ്ടതില്ല എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും നശിപ്പിക്കുന്നതിനും ഇഞ്ചിക്ക് പ്രത്യേക കഴിവുണ്ട് എന്നാണ് വിവിധ പഠനങ്ങളില്‍ കണ്ടെത്തിരിയിക്കുന്നത്. ക്യാന്‍സര്‍ ചികിത്സക്ക് ഇഞ്ചി ഫലപ്രദമായ ഒരു മരുന്നായി ഉപയോഗിക്കാം എന്നാണ് മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
കോളാ റെക്ടര്‍ എന്ന ക്യാന്‍സര്‍ കോശത്തിന്റെ വളര്‍ച്ച തടയാന്‍ ഇഞ്ചിക്ക് സാധിക്കുന്നതായി മിനെസൊട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ശരീരത്തിലെ ഏതുഭാഗത്തുണ്ടാകുന്ന ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ചെറുക്കുന്നതിനും ഇഞ്ചിക്ക് കഴിവുണ്ട്. അതിനാല്‍, നിത്യേന ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Post Your Comments