News

പട്ടികവർഗ ക്ഷേമം: എട്ടു വർഷം, സന്നദ്ധ സംഘടനകൾക്ക് കേന്ദ്രം നൽകിയത് 7.15 കോടി

ആരോഗ്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താനാണ് ഫണ്ട് അനുവദിച്ചത്

കൊച്ചി: കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിന്റെ ക്ഷേമത്തിനു വേണ്ടി കേന്ദ്ര സർക്കാർ സന്നദ്ധ സംഘടനകൾക്ക് ഗ്രാന്റ് ആയി നൽകിയത് 7.15 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2014-15 മുതൽ 2021-22 വരെ വിദ്യാഭ്യാസത്തിന് 3.72 കോടി രൂപയും ആരോഗ്യത്തിന് 3.43 കോടി രൂപയും നൽകി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ആദിവാസികാര്യ മന്ത്രാലയത്തിന്റെ എൻജിഓ വിഭാഗം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പട്ടികവർഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ആണ് ഗ്രാന്റ്-ഇൻ-എയ്ഡ് നൽകുന്നത്. ആദിവാസി പ്രദേശങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം രംഗങ്ങളിലെ കുറവുകൾ സന്നദ്ധ സംഘടനകളുടെ പരിശ്രമത്തിലൂടെ നികത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വയനാട്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കിയത്. മാതാ അമൃതാനന്ദമയി മഠം, രാമകൃഷ്‌ണ മഠം, ശ്രീ രാമകൃഷ്ണാ അദ്വൈത ആശ്രമം, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ, വനവാസി ആശ്രമം ട്രസ്റ്റ്, വയനാട് ഗിരിജന സേവ ട്രസ്റ്റ് എന്നിവയാണ് പദ്ധതിയിൽ പങ്കാളികളായ സേവന സംഘടനകളെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.

കണക്കുകൾ ഇങ്ങനെ:

വിദ്യാഭ്യാസം

വർഷം തുക അനുവദിച്ചത് (ലക്ഷത്തിൽ)

2014-15 37.54
2015-16 52.21
2016-17 84.48
2017-18 37.81
2018-19 54.73
2019-20 0
2020-21 28.84
2021-22 76.74

ആകെ – 3.72 കോടി

ആരോഗ്യം

വർഷം തുക അനുവദിച്ചത് (ലക്ഷത്തിൽ)

2014-15 61.52
2015-16 44.03
2016-17 29.06
2017-18 28.74
2018-19 22.56
2019-20 0
2020-21 91.97
2021-22 66.07

ആകെ 3.43 കോടി

shortlink

Related Articles

Post Your Comments

Related Articles


Back to top button