കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. തിങ്കളാഴ്ചയാണ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അപേക്ഷ നൽകിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്‍റെ ആവശ്യം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കുകയാണ്. ഇതിനിടെയാണ്, പുതിയ വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ.ടി ജലീൽ എന്നിവർ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ, ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വപ്ന നടത്തിയിട്ടുള്ളത്. വിദേശത്തേക്ക് കറൻസി കടത്തിയതിൽ ഇവര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു സ്വപ്നയുടെ മൊഴി.
Post Your Comments