അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പരസ്പര ബന്ധം വർദ്ധിപ്പിക്കാനും കാര്യക്ഷമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ഗൂഗിൾ പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. ക്രോംബുക്ക്സ്, ഗൂഗിൾ ക്ലാസ്സ് റൂം, ഗൂഗിൾ മീറ്റ് എന്നിവയിലാണ് പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചത്.
പുതിയ അപ്ഡേഷൻ അനുസരിച്ച് ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്ക് ഒരു മീറ്റ് കോളിൽ ഒരേ സമയം 4 വിദ്യാർഥികളെ കാണാൻ സാധിക്കും. കൂടാതെ, മീറ്റ് കോളുകൾ ഗൂഗിൾ ഡോക്കിലേക്ക് നേരിട്ട് ട്രാൻസ്ക്രൈബ് ചെയ്യാൻ സാധിക്കും.
Also Read: പട്ടികവർഗ ക്ഷേമം: എട്ടു വർഷം, സന്നദ്ധ സംഘടനകൾക്ക് കേന്ദ്രം നൽകിയത് 7.15 കോടി
പഠനം എളുപ്പത്തിലാക്കാൻ ലൈവ് സ്ട്രീമിംഗ് സംവിധാനവും കൊടുത്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സ്ക്രീൻകാസ്റ്റ് ആപ്പ് പോലുള്ള പുതിയ സവിശേഷതകൾ കമ്പനി കൂട്ടിച്ചേർക്കുന്നുണ്ട്. സ്ക്രീൻകാസ്റ്റ് സംവിധാനം ക്ലാസിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ റെക്കോർഡ് ചെയ്യാനും ട്രിം ചെയ്യാനും സഹായിക്കും.
Post Your Comments