Latest NewsNewsInternationalMobile PhoneTechnology

ഐഒഎസ് 16: കിടിലൻ ഫീച്ചറുകൾ ഇങ്ങനെ

പുതിയ അപ്ഡേഷനിൽ ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകളാണ് ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്

ഐഫോൺ മോഡലുകൾക്ക് പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഉപയോക്താക്കൾക്ക് ഐഒഎസ് 16 സോഫ്റ്റ്‌വെയർ അപ്ഡേഷനാണ് ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചത്.

കാലിഫോർണിയയിൽ ആരംഭിച്ച ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസിലാണ് പുതിയ അപ്ഡേഷനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനത്തോടെ ഐഫോൺ 8 ൽ ഐഒഎസ് 16 ലഭ്യമാകും. പുതിയ അപ്ഡേഷനിൽ ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകളാണ് ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Also Read: മുംബൈയിൽ രണ്ട് നില കെട്ടിടം തകർന്ന് വീണു: ഒരു മരണം,16 പേർക്ക് പരുക്ക്

കറൻസികളുടെ ചിത്രമെടുത്ത് മറ്റ് കറൻസികളുമായി അതിന്റെ മൂല്യം താരതമ്യം ചെയ്യാനുള്ള സംവിധാനം, ക്യാമറ ഉപയോഗിച്ച് ടെസ്റ്റുകൾ വിവർത്തനം ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സംവിധാനങ്ങൾ പുതിയ അപ്ഡേഷനിൽ ഉണ്ടാകും. കൂടാതെ, വീഡിയോ കോളിൽ നിന്ന് ടെക്സ്റ്റുകൾ കോപ്പി ചെയ്യാനും ഈ അപ്ഡേഷനിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button