നമ്മളിൽ പലർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. വേനൽക്കാലത്താണ് നമ്മളിൽ പലരും തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത്. എന്നിരുന്നാലും നമ്മളിൽ പലർക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതാണ് തണ്ണിമത്തൻ.
തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണം ഇല്ലാതാക്കാൻ തണ്ണിമത്തൻ സഹായിക്കുന്നു. അതുപോലെ തന്നെ തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6, വിറ്റാമിൻ ബി1, വിറ്റാമിൻ സി എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നൽകുന്നതിനും സഹായിക്കുന്നു.
Read Also:- കൊളംബോയിൽ വാര്‍ണർ ഷോ: ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്. തണ്ണിമത്തനിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകളായതിനാൽ യൗവനം നിലനിർത്താൻ ഏറെ ഉത്തമമാണ്.
Post Your Comments