Latest NewsIndiaNews

57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ്  ജൂണ്‍ 10ന് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ഒഴിവ് വന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 57 അംഗങ്ങള്‍ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ വിരമിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഒഴിവ് വന്ന സീറ്റുകള്‍ ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്.

Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം

ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (11) ഉത്തര്‍പ്രദേശിലും തൊട്ടുപിന്നാലെ ആറ് സീറ്റുകള്‍ വീതം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷം 123 ആണ്.

ജൂണ്‍ 10ന് രാവിലെ 9 മുതല്‍ 4 വരെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക.

shortlink

Related Articles

Post Your Comments


Back to top button