മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായി പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫുട്‌ബോള്‍ ഗവേഷണ സ്ഥാപനമായ ഇന്റണ്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസിന്റെ പട്ടികയിലാണ് എംബാപ്പെ മുന്നിലെത്തിയത്. 205.6 ദശലക്ഷം യൂറോ മൂല്യമാണ് താരത്തിനുള്ളത്. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ വിജയ ഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ് രണ്ടാമത്. 185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലന്‍ഡാണ് മൂന്നാം സ്ഥാനത്ത്. പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കാണ് പട്ടികയില്‍ മേല്‍ക്കൈ. 100ല്‍ 41 താരങ്ങളും പ്രീമിയർ താരങ്ങളാണ്. താരങ്ങളുടെ പ്രായം, പ്രകടനം, ക്ലബ്ബിന്റെ സാമ്പത്തിക മൂല്യം എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. റയലിന്റെ വമ്പൻ ഓഫര്‍ നിരസിച്ച എംബപ്പെ ഈ വര്‍ഷം പിഎസ്ജിയുമായി കരാര്‍ നീട്ടിയിരുന്നു. കഴിഞ്ഞ സീസണില്‍ 28 ഗോളുകള്‍ നേടിയ എംബപ്പെയുടെ കരുത്തിലാണ് പിഎസ്ജി ലീഗ് വണ്‍ കിരീടം നേടിയത്.
Read Also:- ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അതേസമയം, ലിവര്‍പൂള്‍ താരം ജെയിംസ് മില്‍നര്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി. ആസ്റ്റന്‍ വില്ല, ന്യൂകാസില്‍ യുണൈറ്റഡ്, അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബ്ബുകള്‍ തുടങ്ങിയവരുടെ ഓഫറുകള്‍ ഒഴിവാക്കിയാണ് മില്‍നര്‍ ലിവർപൂളിൽ തുടരാൻ തീരുമാനിച്ചത്. 2015ല്‍ ലിവര്‍പൂളിലെത്തിയ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡറായ ജയിംസ് മില്‍നര്‍ 289 മത്സരങ്ങളില്‍ ലിവര്‍പൂളിന്റെ ജേഴ്‌സിയണിഞ്ഞു.
Post Your Comments