പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. അതില്‍ തന്നെ തൈരിന്റെ കാര്യം പറയുകയും വേണ്ട. തൈരിന്റെ പത്ത് ഗുണങ്ങള്‍ അറിയാം.
1. വെറും ഒരു പാത്രം തൈരില്‍ നിന്നും നമുക്ക് ലഭിക്കുന്നത് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. ആയതിനാല്‍, ജീവിതകാലം മുഴുവന്‍ ഇതു നിങ്ങള്‍ക്ക് ഗുണം ചെയ്യും.
2. പാല് കഴിക്കുന്നത് മൂലം ചിലര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. എങ്കില്‍ ഇത്തരത്തിലുള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നത് തൈരാണ്.
3. മനുഷ്യ ശരീരത്തിന് വേണ്ടതും, ഏറ്റവും ഗുണകരവുമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു.
Read Also : ഇതിലും വലിയ വേട്ടകൾ അതിജീവിച്ചവനാണ്, തീമഴയിൽ പോലും അയാൾ തളർന്നിട്ടില്ല, പിന്നല്ലേ ചാറ്റൽ: പി.വി അൻവർ
4. തൈരില്‍ കാത്സ്യം മാത്രമല്ല, പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
5. മനുഷ്യ ചര്‍മ്മം വൃത്തിയുള്ളതും മൃദുവാക്കാനും തൈര് സഹായിക്കുന്നു. മാത്രമല്ല, ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു.
6. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയവയാണ്. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.
7. തൈരില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു.
8. സ്വകാര്യ ഭാഗങ്ങളിലെ യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
9. ഇവയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം, വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.
10. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും തുടര്‍ന്ന്, ഇതിന്റെ ഭാഗമായി ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. ഒപ്പം ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാനും സഹായിക്കും.
Post Your Comments