ശ്രീനഗര്‍: ഇരുപത്തിനാല് മണിക്കൂറിനിടെ കശ്മീരില്‍ സൈന്യം നാല് ഭീകരരെ വധിച്ചു .ഇതില്‍ മൂന്നു പേര്‍ പാകിസ്ഥാനികളാണെന്നും നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read Also: ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടും’: ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടന ഭീഷണി മുഴക്കി അല്‍ ഖ്വയിദ
അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍ ആക്രമണവും മറ്റും വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീരില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടത്.
സൈന്യവും കേന്ദ്ര സായുധ പോലീസ് സേനയും ജമ്മു കശ്മീര്‍ പോലീസും ഒരേസമയം നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്.
Post Your Comments