ബംഗളൂരു: ഹിജാബ് ധരിക്കാതെ പഠിക്കാനാകില്ലെന്ന് വാശിപിടിച്ച് ക്ലാസുകള്‍ തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളേജിലെ 23 വിദ്യാര്‍ത്ഥിനികള്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഏതാനും ദിവസങ്ങളായി ഇവര്‍ ക്ലാസുകള്‍ തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയായിരുന്നു.
Read Also: ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം: തോമസ് സി കുറ്റിശ്ശേരിൽ
ഹിജാബ് ധരിക്കാതെ ക്ലാസില്‍ കയറില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച രാവിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ക്ലാസില്‍ കയറാത്തതിന്റെ കാരണം ബോധിപ്പിക്കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിദ്യാര്‍ത്ഥിനികള്‍ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് സസ്പെന്‍ഡ് ചെയ്തത്.
രാവിലെ ഹിജാബ് ധരിച്ച് കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ പ്രവേശിക്കാതെ വിശ്രമ മുറിയില്‍ തന്നെ ഇരിക്കുകയാണെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഇവരെ അദ്ധ്യാപകര്‍ ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അദ്ധ്യാപകരുടെ നിര്‍ദ്ദേശം ഇവര്‍ അനുസരിച്ചില്ല. ഇതോടെയാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്.
Post Your Comments