ചരിത്രത്തിലാദ്യമായി ക്യാൻസർ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയല്ലാം അസുഖം ഭേദമായി. മലാശയ ക്യാൻസർ ബാധിച്ച 18 രോഗികളാണ് പൂർണമായി രോഗമുക്തരായത്. ന്യൂ യോർക്ക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഡോസ്ടാർലിമാബ് എന്ന മരുന്ന് 6 മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും മുഴകൾ അപ്രത്യക്ഷമായി.
18 രോഗികൾക്കും ഒരേ മരുന്നാണ് നൽകിയത്. 6 മാസങ്ങൾക്കിടയിലെ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവർ മരുന്ന് കഴിച്ചിരുന്നത്. ഇവരൊക്കെ പൂർണമായി ക്യാൻസർ ഭേദമായി. എൻഡോസ്കോപ്പിയിലും പെറ്റ് എംആർഐ സ്കാനുകളിലും മുഴകൾ കണ്ടെത്താനായില്ല.
Post Your Comments