ഇന്നത്തെ കാലത്ത് നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിലും കഷണ്ടിയും. മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ പല മരുന്നുകളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം മരുന്നുകളും എണ്ണയും മാറി മാറി പരീക്ഷിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അത് പലപ്പോഴും ഉള്ള മുടി കൂടി പോവാനാണ് കാരണമാകുന്നത്. മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കഷണ്ടിക്കും ഫലപ്രദമായി പരിഹാരം കാണാന്‍ ഈ പ്രകൃതിദത്തമാര്‍ഗ്ഗം സഹായിക്കും. കരിംജീരകം ഇത്തരത്തില്‍ മുടിയെ സഹായിക്കുന്ന ഒന്നാണ്.
തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കരിംജീരകം. തലയോട്ടിക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ അത് മുടിയുടെ ആരോഗ്യത്തേയും വളര്‍ച്ചയേയും സഹായിക്കുകയുള്ളൂ. കരിംജീരകത്തിന്റെ എണ്ണ മുടിയില്‍ നല്ലത് പോലെ തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്യാം. ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. മുടി വളരാന്‍ ഏറ്റവും ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് കരിംജീരകത്തിന്റെ എണ്ണ.
അകാല നര മൂലം വിഷമിക്കുന്നവര്‍ ചില്ലറയല്ല. ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് കരിംജീരകത്തിന്റെ എണ്ണ. ഇത് ഫോളിക്കിളിന് ആരോഗ്യം നല്‍കുന്നു. മാത്രമല്ല തലയിലുണ്ടാവുന്ന വെള്ളപ്പാണ്ട് ഇല്ലാതാക്കാനും കരിംജീരകത്തിന്റെ എണ്ണ സഹായിക്കുന്നു. മുടി കണ്ടീഷന്‍ ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് തലയോട്ടിയെ എപ്പോഴും ഈര്‍പ്പമുള്ളതും ഫ്രഷ് ആയതും ആയി സൂക്ഷിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായിട്ടുള്ള ഒന്നാണ്. ഇത് മുടിയേയും തലയോട്ടിയേയും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.
Post Your Comments