Latest NewsNewsLife Style

കറ്റാർ വാഴയുടെ ഗുണങ്ങൾ തിരിച്ചറിയാം…

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ആശ്രയിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ. അതുപോലെ, മുടിക്കും ഉത്തമമാണ് കറ്റാർ വാഴ. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ നമ്മളിൽ പലരും കൃത്രിമ മാർഗ്ഗങ്ങൾ തേടി അലയാറുണ്ട്. എന്നാൽ, ഇനി അതിന്റെ ആവശ്യമില്ല. കറ്റാർ വാഴ ഉപയോഗിച്ച് നമുക്ക് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സാധിക്കും. പല രീതിയിൽ നമുക്ക് കറ്റാർ വാഴ ഉപയോഗിക്കാം.

കറ്റാര്‍ വാഴയുടെ ജെല്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. ഇതിനൊപ്പം മഞ്ഞള്‍ ചേര്‍ക്കുന്നതും ഏറെ ഗുണം ചെയ്യും. കറ്റാര്‍ വാഴയുടെ ജെല്ലില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിയ്ക്കും. ഇവ രണ്ടും ചേരുമ്പോള്‍ ബ്ലീച്ചിംഗ് ഇഫക്ടാണ് ലഭിക്കുന്നത്. കറ്റാര്‍ വാഴയുടെ ജെല്‍, കടലമാവ് എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു തേയ്ക്കുന്നതും ഗുണം ചെയ്യും.

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പ്പം ഉണങ്ങുമ്പോള്‍ പതുക്കെ ചര്‍മ്മത്തില്‍ സ്ക്രബ് ചെയ്തു കഴുകിക്കളയാം. കറ്റാര്‍ വാഴയ്ക്കൊപ്പം അല്‍പ്പം പാല്‍ തുല്യ അളവില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ചര്‍മ്മം വെളുക്കും. ക്യാബേജ് ഇല അല്‍പ്പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഇതിനൊപ്പം 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കാം. ഇത് ചേര്‍ത്തിളക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ 1 ടേബിള്‍ സ്പൂണ്‍ ഓറഞ്ച് ജ്യൂസമായി ചേര്‍ത്തു പുരട്ടാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button