വഡോദര: സ്വയം വിവാഹിതയാകാനൊരുങ്ങിയ ഗുജറാത്തിലെ ക്ഷമ ബിന്ദു എന്ന യുവതിക്കെതിരെ ബി.ജെ.പി പ്രാദേശിക യൂണിറ്റ് ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. അവളെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നും, ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും സുനിത പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ ആദ്യത്തെ സോളോഗ മി ആണ് താനെന്ന് അവകാശപ്പെട്ടാണ് ക്ഷമ രംഗത്തെത്തിയത്. ജൂൺ 11 നാണ് യുവതി യുവതിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാ പരമ്പരാഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു.
Also Read:കശ്‍മീരിൽ ഭീകരവാഴ്ച തുടരുന്നു: ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ ഗ്രനേഡ് എറിഞ്ഞു
‘ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു’, ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹിതയായിട്ടുണ്ടോ എന്നറിയാൻ മാധ്യമങ്ങളിൽ അന്വേഷിച്ചെങ്കിലും അത്തരമൊരു വാർത്ത കണ്ടെത്താനായിട്ടില്ലെന്നും, ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക താനായിരിക്കാമെന്നും ക്ഷമ പറഞ്ഞു.
‘സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ സ്നേഹിക്കുന്നത് എന്നെയാണ്. അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണ്. അവർക്കിതൊന്നും വിഷയമല്ല. അവർ വിവാഹത്തിന് സമ്മതിച്ചു. അനുഗ്രഹവും കിട്ടിയിട്ടുണ്ട്. ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽ തന്റെ വിവാഹം നടത്താനായി അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ യാത്ര ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്’, ക്ഷമ പറയുന്നു.
Post Your Comments