Latest NewsNewsIndia

അക്രമികളോട് ഒരു വിട്ടുവീഴ്ചയും ഇല്ല, നിലപാട് വ്യക്തമാക്കി ഉത്തര്‍പ്രദേശ് ഭരണകൂടം

അക്രമികളോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് വീണ്ടും നിലപാട് വ്യക്തമാക്കി യോഗി സര്‍ക്കാര്‍: അക്രമികളുടെ താമസസ്ഥലങ്ങള്‍ ഇടിച്ച് നിരത്തും

ലക്നൗ: അക്രമികളോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് വീണ്ടും നിലപാട് വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കാണ്‍പൂര്‍ കലാപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത താമസസ്ഥലങ്ങളെല്ലാം ഇടിച്ചു നിരത്തുമെന്ന് പോലീസ് മേധാവി പ്രശാന്ത് കുമാര്‍ അറിയിച്ചു.

Read Also: ആ പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി താല്പര്യം: സന്ദീപ് വാര്യർ

‘കാണ്‍പൂരിലെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ജനങ്ങള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാം. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. എല്ലാവര്‍ക്കുമെതിരായ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും. അക്രമി സംഘം അനധികൃതമായി താമസിച്ചിരുന്ന സ്ഥലങ്ങളും കണ്ടെത്തി. അവയെല്ലാം ഇടിച്ചു നിരത്തും. സ്വത്തുക്കളും കണ്ടുകെട്ടാന്‍ തീരുമാനമായി. സംസ്ഥാനത്തെ അക്രമികളെ കാത്തിരിക്കുന്നത് ഒരേ ശിക്ഷയാണ്’, ‘ ക്രമസമാധാന ചുമതലവഹിക്കുന്ന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

കാണ്‍പൂരില്‍ രണ്ട് സമുദായംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപമാക്കി മാറ്റിയത്. ഒരു പൊതുമാര്‍ക്കറ്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button