Latest NewsIndia

കാൺപൂർ സംഘർഷം മുൻകൂട്ടി പദ്ധതിയിട്ടത്: പ്രധാന സൂത്രധാരനെ പൊക്കി യുപി പോലീസ്

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന സംഘർഷത്തിലെ പ്രധാന പ്രതിയെ യുപി പോലീസ് പിടികൂടി. പ്രദേശവാസിയും മുസ്ലിം നേതാവുമായ ഹയാത്ത് സഫർ ഹാഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച, നഗരത്തിലെ പരേഡ് ചൗക്ക് ഏരിയയിലാണ് രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമങ്ങളുടെ പ്രധാന സൂത്രധാരനെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം 40 പേർക്കെതിരെ പോലീസ് എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ട്.

ഒരു ടിവി പരിപാടിക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ പരേഡ് മാർക്കറ്റിലെ കടകൾ ബലമായി അടപ്പിക്കാൻ നോക്കി. എന്നാൽ, ചിലർ കടകൾ അടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന്, തെരുവിൽ സംഘട്ടനവും കല്ലേറും പെട്രോൾ ബോംബേറും നടന്നു. ഒടുവിൽ, പോലീസ് ലാത്തിച്ചാർജ്ജും ടിയർഗ്യാസും ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ ഓടിച്ചത്.

കുറ്റവാളികൾ ഗ്യാങ്സ്റ്റർ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും ചെയ്യുമെന്ന് പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button