
എസാർ പവറിന്റെ ഉടമസ്ഥതയിലുള്ള ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. 1,913 കോടി രൂപയ്ക്കാണ് 465 കീ.മി ട്രാൻസ്മിഷൻ ലൈൻ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായാണ് ട്രാൻസ്മിഷൻ ലൈൻ വ്യാപിച്ചു കിടക്കുന്നത്.
ട്രാൻസ്മിഷൻ ലൈനുകൾ ഏറ്റെടുക്കുന്നതോടെ മധ്യ ഇന്ത്യയിൽ അദാനി ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ട്രാൻസ്മിഷൻ ലൈൻ ദൂരം 20,000 കീ.മി ആയി ഉയർത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
Also Read: കുവൈത്തിൽ ഭൂചലനം: ആളപായമില്ല
യുപി ഇൻവസ്റ്റേഴ്സ് സമ്മിറ്റിൽ 70,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഗൗതം അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. ലഖ്നൗവിലാണ് യുപി ഇൻവസ്റ്റേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചത്.
Post Your Comments