Latest NewsSaudi ArabiaNewsInternationalGulf

എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്‌മെന്റില്ല: വിശദാംശങ്ങൾ അറിയാം

റിയാദ്: ലേബർ ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്‌മെന്റില്ല. ഡോക്ടർ, സ്‌പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്‌നീഷ്യൻ, തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളിൽ നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളുടെ മാറ്റത്തിനുള്ള ഫീസും ഒഴിവാക്കിയിട്ടുണ്ട്.

Read Also: ഓർഡർ ചെയ്താൽ അതിവേഗം മദ്യം വീട്ടിലെത്തും: ‘ബൂസി’ ആപ്പിന് അനുമതി നൽകി സർക്കാർ

തൊഴിൽ മന്ത്രാലയത്തിന്റെ ‘ക്വിവ’ പ്ലാറ്റ്‌ഫോമിൽ ഫീസ് നൽകാതെ തസ്തിക തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ ‘തൊഴിലാളി’, ‘സാദാ തൊഴിലാളി’ എന്നീ തസ്തികകളിലുള്ള ജീവനക്കാരെ 67 തസ്തികകളിൽ ഒന്നിലേക്ക് മാറ്റാൻ കഴിയും. ആദ്യ തവണത്തെ തൊഴിൽ മാറ്റത്തിന് മാത്രമാണ് ഫീസ് ഇളവ് നൽകുക. രണ്ടാം തവണ തൊഴിൽ മാറ്റുമ്പോൾ നിശ്ചിത ഫീസ് നൽകേണ്ടതാണ്. തൊഴിലാളി, സാദാ തൊഴിലാളി (ലേബർ) എന്നിങ്ങനെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്നവർക്ക് 67 മറ്റ് തസ്തികകളിലേക്കാണ് മാറാൻ കഴിയുക.

Read Also: സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button