Latest NewsNewsIndia

ഓർഡർ ചെയ്താൽ അതിവേഗം മദ്യം വീട്ടിലെത്തും: ‘ബൂസി’ ആപ്പിന് അനുമതി നൽകി സർക്കാർ

കൊൽക്കത്ത: സംസ്ഥാനത്തെ മദ്യ വിൽപ്പന എളുപ്പമാക്കാൻ ‘ബൂസി’ ആപ്പിന് ബംഗാൾ സർക്കാരിന്റെ അനുമതി. ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ മദ്യം വീട്ടിലെത്തുന്ന വിധത്തിലാണ് ‘ബൂസി’ ആപ്പിന്റെ പ്രവർത്തനം. കൊൽക്കത്ത നഗരത്തിൽ ഈ ആഴ്ച ‘ബൂസി’ ആപ്പ് സേവനം ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ്, ആപ്പിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

‘ബൂസി’ ആപ്പിൽ ഓർഡർ നൽകിയാൽ, മിനിറ്റുകൾക്കകം ഏറ്റവും അടുത്തുള്ള മദ്യശാലയിൽ നിന്നും മദ്യം വീട്ടിലെത്തും എന്നതാണ് ആപ്പിന്റെ സവിശേഷത. അതിവേഗ സേവനത്തിനായി നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നും പത്ത് മിനിറ്റിനുള്ളിൽ മദ്യം വിതരണം ചെയ്യുന്ന, രാജ്യത്തെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ‘ബൂസി’യെന്നും കമ്പനി വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button