
കൊൽക്കത്ത: ഗായകൻ കെ.കെയെ രക്ഷിക്കാമായിരുന്നെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ. അദ്ദേഹം കുഴഞ്ഞുവീണ ഉടന്‍ പ്രാഥമിക ചികില്‍സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. കെ.കെയ്ക്ക് ഏറെ നാളായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു, കൂടാതെ നിരവധി ബ്ലോക്കുകൾ ഉണ്ടായിരുന്നു എന്നും ഡോക്ടർ വെളിപ്പെടുത്തി.
ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ ഉടൻ തന്നെ സിപിആർ നൽകിയിരുന്നെങ്കിൽ കെ.കെയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഹൃദ്രോഗബാധിതനായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അസ്വാഭാവിക മരണത്തിന് കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അദ്ദേഹം കുഴഞ്ഞു വീണപ്പോൾ ഉണ്ടായ പരിക്കുകൾ ആകാം ശരീരത്തുണ്ടായിരുന്നത് എന്നാണ് നിഗമനം. ഇതിനിടെ, മുംബെ വെർസോവ ഹിന്ദു ശ്മശാനത്തിൽ നടന്ന സംസ്ക്കാരച്ചടങ്ങിൽ മകൻ നകുൽ ചിതയ്ക്ക് തീ കൊളുത്തി.
Post Your Comments