ഡൽഹി: കശ്മീരിൽ നടക്കുന്ന പണ്ഡിറ്റ് വംശജരുടെ കൂട്ടക്കൊലയിൽ വൻപ്രതിഷേധം. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കശ്മീരി പണ്ഡിറ്റ് വംശജയും കൊല്ലപ്പെട്ടതിനെ തുടർന്നാണ് താഴ്‌വരയിൽ അരങ്ങേറുന്ന പ്രതിഷേധം രൂക്ഷമായത്.
കശ്മീരിലെ പരിതസ്ഥിതികൾ പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി വെള്ളിയാഴ്ച ഉന്നതതല യോഗം ചേരും. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗും യോഗത്തിൽ പങ്കെടുക്കും എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.
കശ്മീരിൽ ഒരാഴ്ചയ്ക്കുള്ളിൽ ടാർഗറ്റ് ചെയ്ത് കൊല്ലപ്പെട്ട രണ്ടാമത്തെ ഇരയാണ് രജനി ബാല. മെയ് മാസത്തിൽ കൊല്ലപ്പെടുന്ന ഏഴാമത്തെയാളും. ഈ മാസത്തിൽ തന്നെ കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ട്, അമ്റീൻ ഭട്ട് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇതു കൂടാതെ, പോലീസുകാരായ 3 ഉദ്യോഗസ്ഥരും നാലു പൗരന്മാരും ആക്രമണത്തിൽ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments