ഇസ്ലാമബാദ്: പാകിസ്ഥാന് മൂന്നായി വിഭജിക്കപ്പെടുമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാന് ആണവ പ്രതിരോധം നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് പാകിസ്ഥാന്റെ അധ:പതനത്തെ കുറിച്ച് ഇമ്രാന് പറഞ്ഞത്. ഇതോടെ, മുന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
‘ഇനിയും ശരിയായ തീരുമാനമെടുത്തില്ലെങ്കില്‍ പാകിസ്ഥാന് പോകുന്നത് നാശത്തിലേയ്ക്കാണ്. ഞാന്‍ എഴുതി ഒപ്പിട്ടു തരാം, ആദ്യം ഇല്ലാതാകുന്നത് പാക് സൈന്യം ആയിരിക്കും. രാജ്യം മൂന്നായി വിഭജിക്കും. സാമ്പത്തിക നില താറുമാറാകും. അതോടെ, പാകിസ്ഥാന്റെ ആണവ പ്രതിരോധം ഇല്ലാതാക്കാന്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തും. യുക്രെയ്ന് സംഭവിച്ച പോലെ തന്നെയായിരിക്കും കാര്യങ്ങള്‍’- ഇമ്രാന് ഖാന് പറഞ്ഞു.
അതേസമയം, പാകിസ്ഥാനിലെ ഒരാളും പറയുന്ന കാര്യങ്ങളല്ല ഇമ്രാന് പറഞ്ഞതെന്ന്, പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ അസിഫ് അലി സര്‍ദാരി കുറ്റപ്പെടുത്തി.
Post Your Comments