ലണ്ടൻ: മങ്കി പോക്സ് സമൂഹവ്യാപനം ആരംഭിച്ചുവെന്ന് മുന്നറിയിപ്പു നൽകി ആരോഗ്യ ഏജൻസികൾ. വ്യക്തികളിൽനിന്നും വ്യക്തികളിലേക്ക് പടരാൻ തുടങ്ങിയെന്ന കാര്യം അറിയിച്ചത് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ്.
പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ പടർന്നു പിടിച്ചിരുന്ന മങ്കിപോക്സ്, ഇപ്പോൾ അടുത്ത സമ്പർക്കം മൂലം പകരുന്നുണ്ടെന്ന് ആരോഗ്യ ഏജൻസികളും സ്ഥിരീകരിക്കുന്നു. മെയ് മാസം ആദ്യവാരം വരെ, ആഫ്രിക്കയ്ക്കു പുറത്ത് കേസുകൾ വളരെ കുറച്ചു മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ നിരവധി സ്ഥലങ്ങളിൽ പുതിയ കേസുകൾ കണ്ടുവരുന്നുണ്ട്.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൂട്ടൽ പ്രകാരം ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ഏറ്റവുമധികം ലണ്ടൻ കേന്ദ്രീകരിച്ചാണ്. 132 കേസുകളാണ് ലണ്ടനിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധിതരിൽ രണ്ടു പേർ മാത്രമാണ് സ്ത്രീകൾ. സമൂഹവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്ക് ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments