Latest NewsNewsLife Style

ചര്‍മ്മ സംരക്ഷണത്തിനും തിളക്കത്തിനും ‘പാൽ’

പാലിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ച് മിക്കവര്‍ക്കും അറിയാം. പാല്‍ ആരോഗ്യത്തിന് ഗുണകരമാകുന്നത് പല രീതിയിലാണ്. ചര്‍മ്മം നന്നായി സൂക്ഷിക്കുന്നതിനും പാല്‍ സഹായകമാണ്. പാല്‍ കഴിക്കുന്നതിലൂടെ മാത്രമല്ല ഇത് സാധ്യമാകുന്നത്. മുഖത്ത് വിവിധ രീതികളില്‍ പാല്‍ പ്രയോഗിക്കുന്നതിലൂടെയും ചര്‍മ്മത്തിന് പല പ്രയോജനങ്ങളുണ്ട്.

വൈറ്റമിന്‍-ഡിയുടെ കുറവ് മൂലമുണ്ടാകുന്ന മുഖക്കുരു മാറാന്‍ പാല്‍ നല്ലതാണ്. ഇതിനായി പാല്‍ മുഖത്ത് അപ്ലൈ ചെയ്യുകയാണ് വേണ്ടത്. അതുപോലെ തന്നെ പഴുപ്പ് അടങ്ങിയ രീതിയിലുള്ള കുരുവില്‍ നിന്നുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുന്നതിനും പാല്‍ അപ്ലൈ ചെയ്യാവുന്നതാണ്. ചില സ്കിന്‍ ടൈപ്പുള്ളവര്‍ക്ക് മുഖക്കുരു വര്‍ദ്ധിപ്പിക്കാനും പാല്‍ ഇടയാക്കാറുണ്ട്.

ചൂടുകാലത്ത് സൂര്യതാപം ചര്‍മ്മത്തിനുണ്ടാക്കുന്ന കേടുപാടുകള്‍ ചില്ലറയല്ല. തണുത്ത പാല്‍ മുഖത്ത് അപ്ലൈ ചെയ്യുന്നത് പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകും. ഇത് നനുത്ത തുണി കൊണ്ടോ സോഫ്റ്റായ ടിഷ്യൂ കൊണ്ടോ ആണ് ചെയ്യേണ്ടത്. ഇവിടെയും സ്കിന്‍ ടൈപ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ മുഖ ചര്‍മ്മത്തില്‍ നിന്ന് നശിച്ചുപോയ കോശങ്ങള്‍ നേരാംവണ്ണം ഇളകിപ്പോയില്ല എങ്കില്‍ അത് ചർമ്മത്തിന്റെ നിറം മങ്ങുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഈ ചര്‍മ്മം ഇളക്കിക്കളയേണ്ടതുണ്ട്. ഇതിനും പാല്‍ ഉപയോഗിക്കാം. അതുപോലെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് മോയിസ്ചറൈസര്‍ ഉപയോഗം എത്രമാത്രം പ്രധാനമാണെന്ന് നമുക്കറിയാം. പാല്‍ ഈ രീതിയില്‍ മോയിസ്ചറൈസറായും ഉപയോഗിക്കാവുന്നതാണ്.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

നമ്മുടെ ചര്‍മ്മമാണ് പലപ്പോഴും നമ്മുടെ പ്രായം സൂചിപ്പിക്കുന്നത്. ചിലരിലാണെങ്കില്‍ പ്രായം കൂടുതലില്ലെങ്കിലും ചര്‍മ്മം പ്രായമായതുപോലെ തോന്നിക്കാം. പതിവായി വെയില്‍ കൊള്ളുന്നതും ഇതില്‍ കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ ചെറിയൊരു പരിധി വരെ പരിഹരിക്കാനും പാല്‍ അപ്ലൈ ചെയ്യുന്നതിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button