ഗ്രീന്‍ ടീയിലും ചെറുനാരങ്ങയിലും ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുമൂലം ഇവ ഒരുമിച്ചാൽ ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാകും. കൂടാതെ, ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഈ മിശ്രിതം നല്ലതാണ്.
ഇവയിലടങ്ങിയിരിക്കുന്ന ഇജിസിജി തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഗ്രീൻ ടീയും ചെറുനാരങ്ങയും ചേർന്നാൽ, ശരീരത്തിലെ കൊഴുപ്പ് കുറയും. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നതു സഹായിക്കും. ജപ്പാനിൽ നടത്തിയ ഒരു പഠനത്തിൽ ഇത് തെളിയിക്കപ്പെട്ടതാണ്. കൂടാതെ, ദഹനപ്രക്രിയ സുഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും ഈ മിശ്രിതം ഉത്തമമാണ്.
Post Your Comments