മുഖ്യ സൗന്ദര്യത്തിനു പല്ലുകൾ നിർണായക പങ്കു വഹിക്കുന്നു. അതുപോലെ നല്ല ചിരിക്കും മനോഹരമായ പല്ലുകളാണ് വേണ്ടത്. അതിനാൽ പല്ലുകളുടെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഭക്ഷണങ്ങളാണ് പ്രധാനമായും പല്ലുകൾക്ക് വില്ലനായി മാറുന്നത്. അത്തരത്തിൽ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്ന ആ ആറ് ഭക്ഷണങ്ങൾ ചുവടെ ചേർക്കുന്നു.
ചായ, കോഫി
എല്ലാവരും ഒരു കപ്പ് ചായ അല്ലെങ്കിൽ കോഫി കുടിച്ചായിരിക്കും ഒരു ദിനം തുടങ്ങുന്നത്. എന്നാൽ, അഞ്ചും ആറും ചായ അല്ലെങ്കിൽ കോഫി ദിവസേന കുടിക്കുന്നത് ശീലമാക്കിയവർ സൂക്ഷിക്കുക. ഇത് നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും. കോഫിയിൽ അടങ്ങിയിരിക്കുന്ന കാഫീൻ, ടാനിക് ആസിഡ്, ചില ചായ പൊടി എന്നിവ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും, നിറം കെടുത്തുകയും ചെയ്യുന്നു. അതിനാൽ, പരമാവധി ഇത് ഒഴിവാക്കാൻ ശ്രമിക്കുക. നിർത്താൻ ബുദ്ധിമുട്ടുളളവർ ഗ്രീൻ ടീയിലേക്ക് മാറാവുന്നതാണ്.
Read Also : വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
പഴവർഗങ്ങൾ
ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളും പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്ന നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾക്ക് കേട് വരാൻ വഴിയൊരുക്കുകയും ചെയ്യുന്നു.
സോഡ
പഞ്ചസാര, ആസിഡ് എന്നിവയുടെ മിശ്രിതമായ സോഡ ദന്തക്ഷയം ഉണ്ടാക്കുന്നതിൽ പ്രധാനിയാണ്. ഇഞ്ചിയും മറ്റും ചേർത്തുള്ള നാരങ്ങ സോഡയും പല്ലിന് നല്ലതല്ല. ചെറിയ അളവിൽ സോഡാ കുടിക്കുന്നത് കുഴപ്പമല്ല. എന്നാൽ, ഇത് ഒരു ശീലമാക്കരുത്.
അച്ചാർ
മലയാളികൾക്ക് ഊണിന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് അച്ചാർ. എന്നാൽ, അച്ചാറിൽ ചേര്‍ക്കുന്ന വിനാഗിരി പല്ലുകളിലെ ഇനാമൽ നശിപ്പിക്കുന്നു. അതിനാൽ, അച്ചാർ ഉപയോഗം കുറക്കുക.
വൈൻ
റെഡ് വൈൻ ഹൃദയത്തിന് നല്ലതാണെന്ന് പറയുമെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യുന്നു.
മിഠായി
മധുരം കൂടിയ മിഠായികൾ ഒഴിവാക്കുക. ഇത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു.
Post Your Comments