Latest NewsNews

സ്മാർട്ട് ഫോണിന്റെ അമിത ഉപയോ​ഗം കുറയ്ക്കാം…

ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി സ്മാർട്ട് ഫോണുകൾ മാറിയിരിക്കുന്നു. എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകുന്നതും ഫോണുകൾ വഴിയാണ്. നമ്മുടെയെല്ലാം ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന സ്മാർട്ട് ഫോണിന്റെ അമിത ഉപയോ​ഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

മിക്ക ആളുകളും കിടന്നുറങ്ങുന്നത് സ്മാർട്ട് ഫോൺ തൊട്ടരികിൽ വച്ചാണ്. ഫോണുകൾ തലയിണയുടെ അടുത്തുവെച്ച് കിടന്നുറങ്ങുന്നവരാണ് ഭൂരിഭാ​ഗം പേരും. ഈ ശീലം ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഫോണിൽ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്.

മൈക്രോവേവ് അവനിൽനിന്ന് പുറപ്പെടുന്ന റേഡിയേഷന് തുല്യമാണ് സെൽഫോണിൽ നിന്നുള്ള റേഡിയേഷൻ. ഇത് മസ്തിഷ്ക്ക അർബുദത്തിന് കാരണമായേക്കാം. ഫോണിൽ നിന്നുള്ള എൽ.ഇ.ഡി ലൈറ്റ് മെലാടോണിന്റെ ഉൽപാദനത്തെ തടസപ്പെടുത്തുന്നതിനാൽ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായേക്കാം.

ചിലർ ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേൾക്കാനും വീഡിയോകൾ കാണാനും മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കാറുണ്ട്. മൊബൈൽ പ്രവർത്തിച്ചുകൊണ്ടിരിക്കവേ തന്നെ ചിലർ ഉറങ്ങിപ്പോവാറുമുണ്ട്. അത്തരക്കാർ ഉപയോ​ഗശേഷം ഫോൺ മാറ്റി വച്ച് ഉറങ്ങാൻ ശ്രദ്ധിക്കണമെന്നതാണ് ആരോ​ഗ്യ വി​ദ​ഗ്ധരുടെ ഉപദേശം.

shortlink

Post Your Comments


Back to top button