ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്, പ്രത്യേകിച്ച് സ്ത്രീകളെ. തൈറോക്സിൻ ഹോർമോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണം. തൈറോയ്ഡിന് ഒരിക്കൽ മരുന്ന് കഴിച്ച് തുടങ്ങിയാൽ, ജീവിതകാലം മുഴുവനും കഴിച്ച് കൊണ്ടിരിക്കണം. ഇതുകൊണ്ട് തന്നെ വീട്ടുവൈദ്യങ്ങൾ ആദ്യം പരീക്ഷിക്കുന്നത് നല്ലതാണ്.
സവാള കൊണ്ട് തൈറോയ്ഡ് അകറ്റാൻ സാധിക്കും. ഇത് ചെയ്യാൻ വളരെ എളുപ്പവുമാണ്. ചുവന്ന സവാളയാണ് തൈറോയ്ഡ് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഒരു സവാള രണ്ടു പകുതിയായി നടുവേ മുറിയ്ക്കുക. ഇതിൽ നിന്നുള്ള ജ്യൂസെടുത്ത് കഴുത്തിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി മസാജ് ചെയ്യുക. മൃദുവായി സർക്കുലാർ മോഷനിലാണ് മസാജ് ചെയ്യേണ്ടത്. ഈ സവാള കഴുത്തിന്റെ ഭാഗത്ത് കെട്ടി വച്ച് ഉറങ്ങുകയും ചെയ്യാം. രാത്രി സമയത്ത് ഇത് ചെയ്യുന്നതാണ് ഏറെ നല്ലത്. രാവിലെ വരെ മസാജ് ചെയ്യുന്ന ജ്യൂസ് കഴുകുകയുമരുത്. ഇത് അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയായി നടക്കാൻ സഹായിക്കും. തൈറോയ്ഡ് ക്യാൻസറിനുള്ള പ്രധാന മരുന്നുകളിലൊന്നായി സവാള ഉപയോഗിക്കുന്നുണ്ട്.
Post Your Comments