ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ചെമ്പരത്തി. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ചെമ്പരത്തി ചര്‍മ്മത്തിനെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖത്തെ കുഴികളേയും മറ്റ് പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
അകാല വാര്‍ദ്ധക്യത്തെ അകറ്റാൻ ചെമ്പരത്തി സഹായിക്കുന്നു. ചെമ്പരത്തി പൂവ് ചര്‍മ്മത്തില്‍ അരച്ച് തേക്കുന്നത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കും.
ചെമ്പരത്തി മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഇത്. പ്രകൃതിദത്ത ഷാമ്പൂ ആയി ഉപയോഗിക്കാവുന്നതാണ് ചെമ്പരത്തി.
Read Also : റിലയൻസ് ജിയോ: ഗെയിം കൺട്രോളർ അവതരിപ്പിച്ചു
അരക്കപ്പ് ചൂടുവെള്ളം എടുത്ത് ഇതില്‍ ചെമ്പരത്തി ഇലയും അല്‍പം പൂവും മിക്സ് ചെയ്ത് നല്ലതു പോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലൊരു ഷാമ്പൂ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വേണമെങ്കില്‍ ഇതില്‍ ഒലീവ് ഓയിലും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കേശസംരക്ഷണത്തില്‍ തന്നെ എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് താരന്‍. താരന് പരിഹാരം കാണുന്നതിന് ചെമ്പരത്തി സഹായിക്കുന്നു. ചെമ്പരത്തിയുടെ ഇല എടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ നാല് പ്രാവശ്യം ഇത് ചെയ്യുക. പെട്ടെന്ന് തന്നെ താരന് പരിഹാരമാകും.
Post Your Comments