നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തിൽ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും.
ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിച്ചാൽ കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ എ യുടെ കലവറ തന്നെയാണ് കറിവേപ്പില. അതുപോലെ, ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഹൃദയാരോഗ്യം വർദ്ധിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
കറിവേപ്പില ശീലമാക്കിയാൽ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരിൽ കലക്കി കുടിക്കുന്നത് ഡയേറിയ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഇതിലുള്ള കാർബസോൾ ആൽക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യമാണ് ഡയേറിയയെ ചെറുക്കുന്നത്.
Post Your Comments