ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിന്‍ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കിട്ടാതെ വരുമ്പോള്‍ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ എന്നത് പലരിലും സംശയമുണര്‍ത്തുന്ന കാര്യമാണ്. പ്രമേഹരോഗികള്‍ ദിവസവും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനം.
ജേണല്‍ ഡയബറ്റീസിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തില്‍ മെറ്റബോളിസം വര്‍ധിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രൊഫസര്‍ ഗ്ലെന്‍ വാഡ്ലി പറയുന്നു.
ആസ്ട്രേലിയയിലെ ഡെക്കിന്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഹാരം കഴിച്ച ശേഷം നടത്തിയ രക്തപരിശോധനയില്‍ 36 ശതമാനം പേരുടെ ഷുഗര്‍ നില കൂടിയതായി കണ്ടെത്തി. ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന ഈ അവസ്ഥ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ പിടിപെടുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണെന്നും വാഡ്ലി പറയുന്നു.
ഇതോടൊപ്പം തന്നെ വിറ്റാമിന്‍ സി ഗുളികകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണെന്നും പഠനത്തില്‍ പറയുന്നു. വിറ്റാമിന്‍ സിയുടെ കുറവ് മാറ്റാന്‍ ഗുളികകള്‍ മാത്രം മതിയാകില്ല. ആഹാരത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഓറഞ്ച്, നാരങ്ങ, ക്യാപ്‌സിക്കം, സ്‌ട്രോബെറി, പപ്പായ എന്നിവ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളാണ്.
Post Your Comments