KeralaLatest NewsNews

കോട്ടയം റൂട്ടില്‍ ഭാഗിക നിയന്ത്രണം: ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തും

 

 

കോട്ടയം: ഇരട്ടപ്പാത തുറന്നതോടെ, കോട്ടയം റൂട്ടില്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നടത്തും. ദീര്‍ഘദൂര ട്രെയിനുകളെല്ലാം സര്‍വീസ് നടത്തും. അതേസമയം, ചില ട്രെയിനുകള്‍ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെ, കായംകുളം- എറണാകുളം (06450), കോട്ടയം-കൊല്ലം (06431) അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്കുള്ള നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ് (16325) എറണാകുളം വരെ മാത്രമാകും സര്‍വീസ് നടത്തുക.

കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് (16326) സര്‍വീസ് തുടങ്ങുന്നത് എറണാകുളത്തു നിന്നായിരിക്കും. നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(16366) കൊല്ലംവരെ മാത്രമാകും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button