Latest NewsNewsLife Style

കോച്ചിപ്പിടുത്തം ഉറക്കം തടസപ്പെടുത്തുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…

 

 

ഉറക്കത്തിനിടയിലോ കായിക വിനോദങ്ങളില്‍ ഏർപ്പെടുമ്പോഴോ അപ്രതീക്ഷിതമായി കാലില്‍ ഒരു കോച്ചിപ്പിടുത്തം പലർക്കും ഉണ്ടാകാറുണ്ട്. പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍ ചുരുക്കമാണ്.
പേശികള്‍ വലിഞ്ഞ് മുറുകുന്നതാണ് ഇത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ വലിവ് കുറച്ച് നേരത്തിനുളളില്‍ മാറുമെങ്കിലും വേദന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ട് നില്‍ക്കാം. കാല്‍വണ്ണയിലെ പേശികളിലാണ് പലര്‍ക്കും ഈ വലിവ് അനുഭവപ്പെടുന്നത്. ഉറക്കത്തില്‍ വരുന്ന കോച്ചിപ്പിടുത്തം ഉറക്കം തടസപ്പെടാനും മറ്റ് ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിക്കും.

പേശിവലിവ് അലട്ടുന്നവര്‍ കാല്‍ക്കുഴ കുത്തിയോ കാലിന് താങ്ങ് കിട്ടാത്ത രീതിയില്‍ കാല്‍ കട്ടിലിന് വെളിയിലേക്ക് നീട്ടി വച്ചോ കിടക്കരുത്. ശരീരം മുറുകുന്ന രീതിയില്‍ പുതയ്ക്കരുത്. ഉറങ്ങുന്നതിന് മുന്‍പ് കാലുകള്‍ക്ക് അല്‍പ്പം വ്യായാമം നല്‍കുക. കൃത്യമായ വ്യായാമം ഈ പ്രശ്നത്തെ മറി കടക്കാൻ സഹായിക്കും. കിടക്കുമ്പോൾ പേശികൾക്ക് കൂടുതൽ ആയാസം വരാത്ത രീതിയിൽ കിടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button